| has gloss | mal: മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ഇന്ത്യയില്‍ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു. . കൊല്‍ക്കത്ത ആസ്ഥാനമായ ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ഈ ദിവസം ആചരിക്കുന്നത്. എല്ലാ സംസ്ഥാന കേന്ദ്രങ്ങളിലും പ്രാദേശിക ചാപ്റ്ററുകളിലും സെപ്‌തംബര്‍ 15 ന് അനുസ്മരണ പ്രഭാഷണങ്ങളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്ത്യ കണ്ട മികച്ച എഞ്ചിനീയര്‍മാരില്‍ ഒരാളും ആധുനിക മൈസൂരിന്റെ ശില്പിയുമായ വിശ്വേശ്വരയ്യയുടെ ഓര്‍മ്മ പുതുക്കുന്നതിനൊടോപ്പം എഞ്ചിനീയറിംഗ് ലോകത്ത് സക്രീയരായവര്‍ക്ക് തങ്ങളുടെ ജോലിയോടുള്ള അര്‍പ്പണ ബോധം ഊട്ടിയുറപ്പിക്കുക കൂടി ദിനാചരണത്തിന്റെ ലക്ഷ്യമാണ്. |