has gloss | mal: കേരളത്തിലെ ക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡന്‍ തൂക്കം. ചിലയിടങ്ങളില്‍ ഇത് തൂക്കം എന്ന പേരിലും അറിയപ്പെടുന്നു. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടിയാണ് ഗരുഡന്‍ തൂക്കം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തില്‍ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് ഗരുഡന്‍ തൂങ്ങാനുള്ള കലാകാരന്‍ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നര്‍ത്തകര്‍ക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്.<ref name="garuda1"/> ഗരുഡനായി വേഷം കെട്ടിയ കലാകാരന്റെ മുതുകിലും, കാലിന്റെ പിന്‍ഭാഗത്തുമായി തുളയിടുകയും അതില്‍ കൊളുത്തി പ്രത്യേകം സജ്ജമാക്കിയ തൂക്കച്ചാടുകളില്‍ തൂക്കി. ക്ഷേത്രത്തിന് ചുറ്റും വലം വെയ്ക്കുന്നു. അതിനുശേഷം രക്താര്‍പ്പണത്തിനു ശേഷം ചടങ്ങ് അവസാനിക്കുന്നു.<ref name="garuda1"/> |