has gloss | mal: ഭാരതസർക്കാർ നടപ്പിൽവരുത്താനുദ്ദേശിക്കുന്ന ഒരു ബിൽ ആണ് വനിതാസംവരണ ബിൽ. ലോകസഭയിലെയും, മറ്റു സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിലേക്കുള്ള സീറ്റുകളിൽ 33% സ്ത്രീകൾക്കു സംവരണം ചെയ്യുന്നതാണ് ഈ ബില്ലിന്റെ കാതൽ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലും ഈ ബിൽ നിയമമായാൽ 33% സ്ത്രീകൾക്ക് സംവരണം ചെയ്യപ്പെടും . ചരിത്രം 1974-ൽ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാൻ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച് റിപ്പോർട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമർശമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാർശ ചെയ്തു. 1993-ൽ ഭരണഘടനയുടെ 73,74 വകുപ്പുകൾ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്തു . 1996 സെപ്റ്റംബർ 12-ന് എച്ച്.ഡി. ദേവഗൗഡ സർക്കാർ 81-ആം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. |