has gloss | mal: ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ചെറുകഥാകൃത്തും, കവിയും, ചലച്ചിത്ര സംവിധായകനുമാണ് രൂപേഷ് പോള്‍. പെണ്‍കുട്ടി ഒരു രാഷ്ട്രമാണ് എന്ന കവിതാ സമാഹാരത്തിലൂടെ പുതിയ മലയാള കവിതയില്‍ രൂപേഷ് തന്റെ ഇടം കണ്ടെത്തി. ജീവിതരേഖ ചേര്‍ത്തലയില്‍ ആണ് ജനനം. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക് ബിരുദം നേടി. മലയാളത്തിലെ ആദ്യത്തെ ഇ-ബുക്കായ മഷിത്തണ്ട്.കോം പ്രകാശനം ചെയ്തത് രൂപേഷിന്റെ നേതൃത്വത്തിലാണ് മലയാളമനോരമയില്‍ സബ് എഡിറ്ററായും ,ഇന്ത്യാ ടുഡെയില്‍ സീനിയര്‍ കറസ്പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് . പ്രശസ്ത ചെറുകഥാകാരിയായ ഇന്ദു മേനോന്‍ ആണ് ഭാര്യ. |