has gloss | mal: സംഭാഷണഭാഷയില്‍ സാധാരണ കണപ്പെടുന്ന ചില പ്രത്യേകതകള്‍ മാപ്പിള മലയാളാത്തിനുണ്ട്. മിക്കവാറും ല്ല എന്ന അക്ഷരം ഉപയോഗിക്കുന്ന രീതി വളരെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അല്ലാഹ് എന്ന പദത്തിലെ ല്ല മറ്റൊരു പദത്തിലും ഉച്ചരിക്കാന്‍ ഇടവരാത്ത സ്ഥാനഭേദത്തോടെയാണ് മുസ്ലീങ്ങള്‍ ഉച്ചരിക്കുന്നത്. അല്ലാഹ് എന്ന പദത്തിലെ ല കാരം ദന്തത്തിനും മൂര്‍ദ്ധാവിനും മദ്ധ്യേയുള്ള ഒരു സ്ഥാനത്തുനുന്നും ഉദ്ഭവിക്കുന്നു.അതേ സമയം മറ്റ് പദങ്ങളിലെ ല്ല എന്ന അക്ഷരം ഉത്തര കേരളത്തില്‍ ആള്‍ക്കാര്‍ പൊതുവേ മയപ്പെടുത്തി ദിത്വമില്ലാതെയും ഉച്ചരിക്കുന്നു . |